News

ഹോട്ടലിലെ ചില്ലു മേശ കൈ കൊണ്ട് തല്ലിത്തകര്‍ത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് മരിച്ചു

പാലക്കാട് : ഭക്ഷണം കഴിക്കാൻ എത്തിയ ഹോട്ടലിലെ ചില്ലു മേശ കൈ കൊണ്ട് തല്ലിത്തകര്‍ത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ചു. കല്ലിങ്കല്‍ കളപ്പക്കാട് ശ്രീജിത്ത് എന്ന 25 കാരനാണ് മരിച്ചത്. 5 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ശ്രീജിത്ത് ഹോട്ടലിൽ എത്തിയത്.

ഇന്നലെ അര്‍ധരാത്രിയില്‍ പാലക്കാട്‌ കൂട്ടുപാതയിലായിരുന്നു സംഭവം. കഴിക്കുന്നതിനിടെ മീന്‍ കറിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ചില്ലു മേശ ശ്രീജിത്ത് കൈ കൊണ്ട് തല്ലി തകര്‍ക്കുകയായിരുന്നുവെന്ന് കസബ പൊലീസ് പറഞ്ഞു. സുഹൃത്തുക്കള്‍ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button