News

ശബരിമലയിൽ പ്രവേശിക്കണം, ബിന്ദു അമ്മിണി സുപ്രീം കോടതിയിൽ

ന്യൂഡൽഹി :ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിക്കാമെന്ന മുൻ ഉത്തരവ് നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീം കോടതിയിൽ ഹർജി നൽകി.

ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കുന്ന കേരള പൊലീസിന്റെ നടപടി നിറുത്തി വയ്ക്കാൻ നിർദേശിക്കുക,. യുവതി പ്രവേശനം തടയുന്നവർക്ക് എതിരെ ഉചിതമായ നടപടി സ്വീകരിക്കുക തുടങ്ങി . അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചാണ് അഭിഭാഷകനായ പ്രശാന്ത് പദ്മനാഭൻ മുഖേനെ ഹർജി നൽകിയത്. യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള നിലവിലുള്ള ഉത്തരവിനോട് കേരള സർക്കാരിന് അജ്ഞത നടിക്കാൻ കഴിയില്ലെന്നും ഹർജിയിൽ പറയുന്നു.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് സമീപത്ത് വച്ച് തനിക്ക് നേരേ ഉണ്ടായ മുളക് പൊടി ആക്രമണവും ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button