Top Stories

ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ

തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ. സ്വകാര്യബസുകൾ ഉണ്ടാകില്ല. കെ.എസ്.ആർ.ടി.സി. പരിമിത സർവീസുകൾ മാത്രം നടത്തും. അവശ്യ മേഖലയിലുള്ളവർക്കും ആരോഗ്യസേവനങ്ങൾക്കും മാത്രമാണ് ഇളവുള്ളത്. നേരത്തേ അറിയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ പ്രവർത്തിക്കും. ഹോട്ടലുകളിൽ പാഴ്‌സൽ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ഭക്ഷ്യോത്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽബൂത്തുകൾ, മത്സ്യ, മാംസ വിൽപ്പന ശാലകൾ, കള്ളുഷാപ്പുകൾ എന്നിവ രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കും. അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിച്ചശേഷം നിർമാണ മേഖലയിൽ ഉള്ളവർക്ക് കോവിഡ് മാനദണ്ഡപ്രകാരം പ്രവർത്തിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button