Top Stories
ഇന്ധന വില ഇന്നും കൂട്ടി
തിരുവനന്തപുരം : ഇന്ധന വില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഒരാഴ്ചയ്ക്കിടെ പെട്രോളിന് 1.53 രൂപ വർധിപ്പിച്ചു. ഡീസലിന് 1.23 രൂപയും വർധിച്ചു.
തിരുവനന്തപുരത്ത് പെട്രോളിന് 100.44 രൂപയായി ഉയർന്നു. ഡീസലിന് 95.45 രൂപയാണ്. കൊച്ചിയിൽ പെട്രോൾ വില 98.93 രൂപയും ഡീസലിന് 94.06 രൂപയുമാണ്. മെയ് നാലിന് ശേഷം ഇത് 31-ാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്.