വാക്സിൻ എത്തി; സംസ്ഥാനത്തെ കൊവിഡ് വാക്സിനേഷന് ഇന്ന് വീണ്ടും തുടങ്ങും
തിരുവനന്തപുരം : മൂന്ന് ദിവസത്തെ പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്തെ കൊവിഡ് വാക്സിനേഷന് ഇന്ന് വീണ്ടും പൂര്‍വ്വ സ്ഥിതിയിലാകും. ഇന്നലെ 9,72,590 ഡോസ് വാക്സീൻ സംസ്ഥാനത്തെത്തിയിട്ടുണ്ട്. 8,97,870 ഡോസ് കോവിഷീല്‍ഡും 74,720 ഡോസ് കോവാക്സിനുമാണ് കേരളത്തിന് ലഭ്യമാക്കിയിട്ടുള്ളത്. ലഭ്യമായ വാക്സിന് എത്രയും വേഗം വാക്സിനേഷന് കേന്ദ്രങ്ങളിലെത്തിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.
സംസ്ഥാനത്ത് ഇപ്പോള്‍ ലഭിച്ച വാക്സിന് നാല് ദിവസത്തേക്ക് മാത്രമേയുള്ളൂ. അതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്സിന് ആവശ്യമുണ്ട്. വാക്സിന് ക്ഷാമം നേരിടുന്ന സംസ്ഥാനത്തിന് ആവശ്യമായ വാക്സിന് എത്രയും വേഗം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,90,02,710 പേര്‍ക്ക് വാക്സീന് നല്‍കിയെന്നാണ് സര്‍ക്കാര്‍ കണക്ക്.അതില്‍ 57,16,248 പേര്‍ക്ക് രണ്ട് ഡോസ് വാക്സീനും കിട്ടി. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 37.85 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.28 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സീനും നല്കി.