Top Stories

സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. സമ്പൂർണ ലോക്ഡൗൺ ഞായറാഴ്ചകളിൽ മാത്രമായിരിക്കും. എന്നാൽ, സ്വാതന്ത്ര്യദിനത്തിലും (ഓഗസ്റ്റ് 15), തിരുവോണപ്പിറ്റേന്ന് (ഓഗസ്റ്റ് 22) എന്നീ ഞായറാഴ്ചകളിൽ ലോക്ഡൗൺ ഒഴിവാക്കിയിട്ടുണ്ട്.

ട്രിപ്പിൾ ലോക്ഡൗൺ ഇല്ലാത്തിടങ്ങളിൽ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ കടകൾ തുറക്കാം. ഹോട്ടലുകൾക്ക് രാത്രി 9.30 വരെ ഓൺലൈൻ ഡെലിവറി നടത്താം. ഒരു ഡോസ് വാക്‌സിന്‍ എടുത്ത് 14 ദിവസം പിന്നിട്ടവര്‍, കോവിഡ് പൊസീറ്റിവായി ഒരു മാസം കഴിഞ്ഞവര്‍, 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവര്‍ എന്നിവര്‍ക്ക് മാത്രമേ വ്യാപാരശാലകളിലും മാര്‍ക്കറ്റുകളിലും ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനമുണ്ടാവൂ.

ആരാധനാലയങ്ങളിൽ 40 പേർക്കുവരെ ഒരേസമയം പ്രവേശനാനുമതി. 25 ചതുരശ്ര അടിസ്ഥലത്ത്  ഒരാൾ എന്ന നിലയിൽ  ആവണം പ്രവേശനം.

വിവാഹം, മരണാനന്തരച്ചടങ്ങ് എന്നിവയ്ക്ക് 20 പേർ വരെ സുരക്ഷാ മുൻകരുതലുകൾ പാലിച്ചു പങ്കെടുക്കാം.

എല്ലാ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളും തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കും. എല്ലാ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോക്കോളും സാമൂഹിക അകലവും ഉറപ്പാക്കേണ്ട ബാധ്യത സ്ഥാപന ഉടമയ്ക്ക് ആയിരിക്കും.

അവശ്യവസ്തുകള്‍ വാങ്ങല്‍, വാക്‌സിനേഷന്‍, കോവിഡ് പരിശോധന, അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍, മരുന്നുകള്‍ വാങ്ങാന്‍, ബന്ധുക്കളുടെ മരണം, അടുത്ത ബന്ധുക്കളുടെ കല്ല്യാണം, ദീര്‍ഘദൂരയാത്രകള്‍, പരീക്ഷകള്‍ എന്നീ ആവശ്യങ്ങള്‍ക്ക് വേണ്ടി ആളുകള്‍ക്ക് പുറത്തു പോകാം.

ഓൺലൈൻ ക്ലാസുകൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാം.

തുറസായസ്ഥലങ്ങളിലും വാഹനങ്ങളിലും പാർക്കിങ് സ്ഥലങ്ങളിലും ആറടി അകലം പാലിച്ച് ഭക്ഷണം കഴിക്കാം.

സുരക്ഷിതമേഖലകളിൽ റിസോർട്ടുകൾക്കും താമസസൗകര്യത്തിനുള്ള ഹോട്ടലുകൾക്കും എല്ലാദിവസവും തുറക്കാം.

മാളുകൾ ഓൺലൈൻ ഡെലിവറിക്കായി തുറക്കാം.

ബാങ്ക്, ഓഫീസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ഫാക്ടറികൾ, തുറസായ വിനോദസഞ്ചാര കേന്ദ്രങ്ങൾ, ചന്തകൾ എന്നിവ തിങ്കൾമുതൽ ശനിയാഴ്ചവരെ തുറക്കാം.

സ്കൂളുകൾ, കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, സിനിമാ തിയേറ്ററുകൾ എന്നിവ തുറക്കില്ല.

ഹോട്ടലുകളിലും ​റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല.

രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂട്ടായ്മകൾ തുടങ്ങി ജനങ്ങൾ ഒത്തുകൂടുന്ന പരിപാടികൾക്ക് അനുമതിയില്ല.

ഓരോ ആഴ്ചയിലും പഞ്ചായത്തുകളിലെയും നഗരസഭാ മുന്‍സിപ്പല്‍ വാര്‍ഡുകളിലെയും കോവിഡ് രോഗികളുടെ എണ്ണം എടുത്ത് പരിശോധിച്ച്‌ ആയിരത്തില്‍ എത്ര പേര്‍ക്ക് രോഗമുണ്ടെന്ന് കണക്കെടുക്കും. ആയിരം പേരില്‍ പത്തിലേറെ പേര്‍ പോസിറ്റീവ് ആയാല്‍ അവിടെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. എല്ലാ ബുധനാഴ്ചയും ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ജില്ല തല സമിതി പ്രസിദ്ധീകരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button