Top Stories
തരൂർ കുറ്റവിമുക്തൻ
ഡൽഹി : സുനന്ത പുഷ്‌കർ കേസിൽ ശശി തരൂർ കുറ്റവിമുക്തൻ. ഡൽഹി റോസ് അവന്യൂ കോടതിയാണ് തരൂരിനെ കുറ്റവിമുക്തനാക്കി വിധി പറഞ്ഞത്. തരൂരിനെതിരെ മതിയായ തെളിവുകൾ ഹാജരാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടന്നും കോടതി വ്യക്തമാക്കി.
ഏഴു വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് തരൂരിനെ കുറ്റവിമുക്തനായി വിധി പറയുന്നത്. 2014 ജനുവരി പതിനേഴിനാണ് ഡൽഹിയിലെ ആഡംബര ഹോട്ടലിൽ ഭാര്യ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമോ, കൊലപാതകക്കുറ്റമോ ചുമത്താനുള്ള തെളിവുകളുണ്ടെന്നാണ് ഡൽഹി പോലീസ് വാദിച്ചത്. എന്നാൽ സുനന്ദ പുഷ്കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നെന്നും മരണം സ്വാഭാവികമാണെന്നുമായിരുന്നു ശശി തരൂരിന്റെ വാദം. ഡൽഹി പോലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.