Cinema
‘വിലക്കിയോ പുറത്താക്കിയ ഇവിടെ ആർക്കും ഒന്നും നേടാനാവില്ല’
മലയാള സിനിമാ രംഗത്ത് ഇപ്പോൾ കത്തി നിൽക്കുന്ന ഒരു പ്രശ്നമാണ് ഷെയിൻ നിഗവും നിമാതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും അതിനെ തുടർന്നുണ്ടായ വിലക്കും. നിരവധി ആളുകൾ,അത് സിനിമാമേഖലയിൽ ഉള്ളവരും സിനിമയുമായി പുലബന്ധം പോലുമില്ലാത്തവരും ഇരുകൂട്ടരുടെയും പക്ഷം പിടിച്ച് സോഷ്യൽ മീഡിയയിൽ ധാരാളം പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. അതിൽ നിന്നൊക്കെ വ്യത്യസ്തമാകുകയാണ് നടൻ പ്രവീൺ പ്രേം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്.
വർഷത്തിൽ ഏറിയാൽ രണ്ട് പടം ചെയ്യുന്ന തനിക്കു പോലും ഡേറ്റിന്റെ പ്രശ്നം ഉണ്ടായിട്ടുണ്ട് എന്ന് പറയുന്ന നടൻ,നഷ്ടത്തിലോടുന്ന മലയാള സിനിമയിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ ഊതി വീർപ്പിച്ചു ഇൻഡസ്ട്രിക്ക് ദോഷം വരുത്തരുതെന്ന് എടുത്തുപറയുന്നു.ഇൻഡസ്ട്രിയുടെ നിലനിൽപ്പിനായി എല്ലാവരും അച്ചടക്കം പാലിക്കണം.വിലക്കിയോ പുറത്താക്കിയോ ആർക്കും ഇവിടെയൊന്നും നേടാനാകില്ലന്നും പ്രവീൺ തന്റെ പോസ്റ്റിൽ പറയുന്നു.
പ്രവീണിന്റെ ഫേസ്ബുക് പോസ്റ്റ്
മലയാളം സിനിമ ഇൻഡസ്ട്രി താരതമ്യേന ഒരു ചെറിയ ഇൻഡസ്ട്രിയാണ്. 85% സിനിമകളും നഷ്ടത്തിലോടുന്ന ഒരു ഇൻഡസ്ട്രി(as per kfpa). വളരെ ചെറിയ വിഷയങ്ങൾ പോലും ആഴത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ ആണ് ഈ മേഖലയിൽ ഉള്ളത്. അതുകൊണ്ടുതന്നെ ഇതിൽ പ്രവർത്തിക്കുന്നവർ ആരുതന്നെയായാലും അച്ചടക്കം അത്യാവശ്യമാണ്. എല്ലാ കാലത്തും ഈ മേഖലയിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. വർഷത്തിൽ ഏറിയാൽ രണ്ടു പടം ചെയ്യുന്ന എനിക്ക് പോലും ഡേറ്റ് പ്രശ്നം കാരണം ഒരു സിനിമയുടെ സെറ്റിൽ നിന്നും പിണങ്ങി ഇറങ്ങേണ്ടി വന്നിട്ടുണ്ട്. അതൊക്കെ സ്വാഭാവികമാണ്. പക്ഷേ തർക്കങ്ങളും പിണക്കങ്ങളും ഇൻഡസ്ട്രിക്ക് ദോഷം വരുന്ന തരത്തിൽ ആകരുത് അത് നടൻ ആയാലും ടെക്നീഷ്യന്മാർ ആയാലും നിർമാതാക്കൾ ആയാലും. ഇതൊക്കെ ഒരു പൊതുസമൂഹം കാണുന്നുണ്ടെന്ന് ധാരണ വേണം. ഇൻഡസ്ട്രി എന്നും നില നിൽക്കണം. ഞാൻ ആരുടെയും പക്ഷത്ത് അല്ല പക്ഷേ വിലക്കിയോ പുറത്താക്കിയ ഇവിടെ ആർക്കും ഒന്നും നേടാനാവില്ല.