Top Stories
കാബൂളിൽ റോക്കറ്റാക്രമണം; ഒരു കുട്ടിയടക്കം രണ്ടു മരണം
കാബൂൾ : കാബൂളിൽ റോക്കറ്റാക്രമണം . ജനവാസ മേഖലയിലാണ് ഇത് പതിച്ചത്. ഒരു കുട്ടിയടക്കം രണ്ടു പേർ മരിച്ചിട്ടുണ്ട്. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഐസ്-കെ തീവ്രവാദികളെ ലക്ഷ്യമിട്ട് യുഎസ് സൈന്യം നടത്തിയ ആക്രമമാണ് ഇതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
നിരവധി പേരുടെ മരണത്തിനിടയാക്കിയ വ്യാഴാഴ്ചയിലെ ഇരട്ട സ്ഫോടനത്തിന് പിന്നാലെയാണ് കാബൂളിൽ ഭീകരരെ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തുന്നത്. വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റ് മുന്നറിയിപ്പിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം. വ്യാഴാഴ്ചയിലെ ഇരട്ട സ്ഫോടനത്തിൽ 13 യുഎസ് സൈനികർ ഉൾപ്പെടെ 170 പേർ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്ക് ഗുരുതര പരിക്കുണ്ടായി.