News
മുവാറ്റുപുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം
കൊച്ചി : മുവാറ്റുപുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. തൊടുപുഴ പുറപ്പുഴ സ്വദേശികളായ ആദിത്യന്‍, വിഷ്ണു, അരുണ്‍ ബാബു എന്നിവരാണ് മരിച്ചത്. തൃക്കളത്തൂർ കാവുംപടിക്ക് സമീപമാണ് അപകടം ഉണ്ടായത്.
തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്.കാറിലുണ്ടായിരുന്ന യുവാക്കളാണ് അപകടത്തില്‍ മരിച്ചത്. കാറിലുണ്ടായിരുന്ന ഒരാളെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.