News
പതിനാറ് വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
ബത്തേരി : വയനാട്ടില്‍ പതിനാറ് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മേപ്പാടി സ്വദേശി ബൈജുവിനെയാണ് പോക്സോ നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്.
മേപ്പാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്വകാര്യ ബസ് കണ്ടക്ടറായ ബൈജു കഴിഞ്ഞ ദിവസം രാത്രിയില്‍ പെണ്‍കുട്ടിയെ ബസ്സില്‍ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ബൈജു ജോലി ചെയ്തിരുന്ന സ്വകാര്യ ബസ്സും പൊലീസ് കസ്റ്റഡിയിലെടുത്തു.