കെ.പി. അനിൽകുമാർ കോൺഗ്രസ് വിട്ടു
തിരുവനന്തപുരം : കെപിസിസി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ കോൺഗ്രസ് വിട്ടു. ഡിസിസി പുനഃസംഘടനയേത്തുർന്ന് പാർട്ടി നേതൃത്വത്തിനെതിരേ പരസ്യ വിമർശനമുന്നയിച്ചതിന് അനിൽകുമാറിനെതിരെ കോൺഗ്രസ് അച്ചടക്ക നടപടി എടുത്തിരുന്നു. അച്ചടക്ക നടപടി പാർട്ടി പിൻവലിക്കാത്ത സാഹചര്യത്തിലാണ് അനിൽകുമാർ പാർട്ടി വിടാനുള്ള തീരുമാനം എടുത്തത്.
കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറി ചുമതലയുള്ള ആളായിരുന്നു യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ കൂടിയായ കെ.പി. അനിൽകുമാർ. നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു രാജി പ്രഖ്യാപനം. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍ കുമാര്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പരസ്യപ്രസ്താവന നടത്തിയതിന് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുശേഷവും അദ്ദേഹം നേതൃത്വത്തെ വിമർശിച്ച് പരസ്യപ്രസ്താവന നടത്തി. തുടർന്ന് അനിൽകുമാർ പാർട്ടിക്ക് വിശദീകരണം നൽകിയെങ്കിലും നേതൃത്വത്തിന് തൃപ്തികരമായിരുന്നില്ല. കടുത്ത നടപടി ഉണ്ടായേക്കുമെന്നു റിപ്പോർട്ടു പുറത്തുവന്നതിനു പിന്നാലെയാണ് അനിൽകുമാർ പാർട്ടത്.