കെ.പി. അനിൽകുമാർ സിപിഎമ്മിൽ ചേർന്നു
തിരുവനന്തപുരം : കോൺഗ്രസിൽ നിന്ന് രാജിവച്ച കെപിസിസി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ സിപിഎമ്മിലേക്ക്. രാജി പ്രഖ്യാപനത്തിന് ശേഷം എകെജി സെന്ററിൽ എത്തിയ അനിൽകുമാറിനെ ചുവന്ന ഷാളണിയിച്ചു കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചു. കെപി അനിൽകുമാറിനെ സന്തോഷപൂർവ്വം സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കോൺഗ്രസിലുള്ള വിശ്വാസം അണികൾക്ക് നഷ്ടപ്പെട്ടുവെന്നും ഇനിയും കൂടുതൽ കോൺഗ്രെസ്സുകാർ സിപിഎമ്മിലേക്ക് എത്തുമെന്നും കോടിയേരി പ്രതികരിച്ചു. കോൺഗ്രസ് വിട്ട് എത്തുന്ന എല്ലാവർക്കും അർഹമായ സ്ഥാനം തന്നെ നൽകുമെന്നും കോടിയേരി കൂട്ടിച്ചേർത്തു. മുതിർന്ന നേതാക്കളായ എസ് രാമചന്ദ്രൻ പിള്ള, എം എ ബേബി എന്നിവരും കെപി അനിൽകുമാറിനെ സ്വീകരിക്കാൻ എകെജി സെന്ററിൽ എത്തിയിരുന്നു.
യാതൊരു ഉപാധികളുമില്ലാതെയാണ് അനിൽകുമാർ സിപിഎമ്മിലേക്കെത്തുന്നത്. ഡിസിസി പുനഃസംഘടനയേത്തുർന്ന് പാർട്ടി നേതൃത്വത്തിനെതിരേ പരസ്യ വിമർശനമുന്നയിച്ചതിന് അനിൽകുമാറിനെതിരെ കോൺഗ്രസ് അച്ചടക്ക നടപടി എടുത്തിരുന്നു. അച്ചടക്ക നടപടി പാർട്ടി പിൻവലിക്കാത്ത സാഹചര്യത്തിലാണ് അനിൽകുമാർ പാർട്ടി വിടാനുള്ള തീരുമാനം എടുത്തത്.
കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറി ചുമതലയുള്ള ആളായിരുന്നു യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ കൂടിയായ കെ.പി. അനിൽകുമാർ. നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു രാജി പ്രഖ്യാപനം. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍ കുമാര്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പരസ്യപ്രസ്താവന നടത്തിയതിന് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുശേഷവും അദ്ദേഹം നേതൃത്വത്തെ വിമർശിച്ച് പരസ്യപ്രസ്താവന നടത്തി. തുടർന്ന് അനിൽകുമാർ പാർട്ടിക്ക് വിശദീകരണം നൽകിയെങ്കിലും നേതൃത്വത്തിന് തൃപ്തികരമായിരുന്നില്ല. കടുത്ത നടപടി ഉണ്ടായേക്കുമെന്നു റിപ്പോർട്ടു പുറത്തുവന്നതിനു പിന്നാലെയാണ് അനിൽകുമാർ പാർട്ടത്.