News
ലോക്നാഥ് ബഹ്റ അവധിയിൽ പ്രവേശിച്ചു
കൊച്ചി : കൊച്ചി മെട്രോ മേധാവിയും മുൻ ഡിജിപിയുമായ ലോക്നാഥ് ബഹ്റ അവധിയിൽ പ്രവേശിച്ചു. ഭാര്യയുടെ ചികിത്സയുടെ ഭാഗമായാണ് അവധിയെടുത്തതെന്നാണ് വിശദീകരണം. പുരാവസ്തു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മോന്സണ് മാവുങ്കലുമായി ബെഹ്റയ്ക്ക് ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
വിവാദങ്ങൾക്കു ശേഷം ബെഹ്റ ഓഫീസിൽ വന്നിട്ടില്ല എന്നും റിപ്പോർട്ടുണ്ട്. ലോക്നാഥ് ബെഹ്റയ്ക്കൊപ്പം മോൺസൺ നില്ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മോന്സണ് തന്റെ സുഹൃത്തല്ലെന്നായിരുന്നു ബെഹ്റയുടെ പ്രതികരണം.