Top Stories
ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു
ശ്രീനഗര്‍ : ജമ്മു കശ്മീരിൽ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഷോപ്പിയാനില്‍ റക്കാമാ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
തിരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്നും പൊലീസ് വക്താവ് പറഞ്ഞു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും അദ്ദേഹംവ്യക്തമാക്കി.
അതേസമയം കരസേനാ മേധാവി ജനറല്‍ എം എം നരവനെ ഇന്ന് ലഡാക്കില്‍ എത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് എത്തുക. സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തും. ബുദ്ധിമുട്ടേറിയ പ്രദേശങ്ങളില്‍ സുരക്ഷ ഒരുക്കുന്ന സേനകളുമായി അദ്ദേഹം സംവദിക്കും.