Cinema

കല്പ്പനയുടെ മകൾ ശ്രീമയി നായികയാകുന്നു

നടി കല്പനയുടെയും സംവിധായകൻ അനിലിന്റേയും മകൾ ശ്രീമയി അഭിനയരംഗത്തേക്ക്. ‘കിസ്സ’ എന്ന പുതിയ ചിത്രത്തിൽ നായികയായാണ് ശ്രീമയിയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം.

നവാഗതനായ മഹറൂഫ് മുത്തു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അനാർക്കലി മരയ്ക്കാർ, ഹരികൃഷ്ണൻ, സുധീഷ്, ഇർഷാദ്, മേഘ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജനുവരി പത്തിന് ഷൂട്ടിംങ് ആരംഭിക്കും. തലശ്ശേരി, മൈസൂർ എന്നിവിടങ്ങളാണ് ലൊക്കേഷൻ.

മിറാക്കിൾ മൂവി മേക്കേഴ്സിന്റെ ബാനറിൽ അബ്ദുൾ ജലീൽ ലിംപസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സീനു സിദ്ധാർഥ് നിർവ്വഹിക്കുന്നു. വിഷ്ണു രവി തിരക്കഥയും സംഭാഷണവുമൊരുക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഫോർ മ്യൂസിക് സംഗീതം പകരുന്നു.

പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് പറവൂർ, കല-എം കോയ, മേക്കപ്പ്-മനോജ് അങ്കമാലി, വസ്ത്രലാങ്കാരം-കുമാർ എടപ്പാൾ, സ്റ്റിൽസ്-ശ്രീജിത്ത് ചെട്ടിപ്പടി, പരസ്യ കല-ജിസ്സൺ പോൾ, എഡിറ്റർ-ജോൺകുട്ടി.വാർത്ത പ്രചരണം- എ എസ് ദിനേശ്.

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button