News
ശബരിമലയിൽ മൊബൈൽ ഫോണിന് വിലക്ക്
തിരുവനന്തപുരം:ശബരിമല സന്നിധാനത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്. ഫോണിൽ സംസാരിക്കുന്നതിനും, ചിത്രങ്ങളും വീഡിയോയും പകർത്തുന്നതിനുമാണ് വിലക്ക് ഏർപ്പെടുത്തിയത്.ശ്രീകോവിൽ നിൽക്കുന്നതുൾപ്പെടെയുള്ള തിരുമുറ്റത്ത് ഫോൺ ഉപയോഗം ഇനി അനുവദിക്കില്ല.
കോവിലിനു മുന്നിലും സമീപത്തുമുള്ള ഫോൺ സംസാരം ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ഉയർന്നിരുന്നു. ശ്രീകോവിലിന്റെയും പ്രതിഷ്ഠയുടെയുമൊക്കെ ചിത്രങ്ങൾ പകർത്തുന്നതും പതിവാണിപ്പോൾ.ക്ഷേത്രത്തിന്റെ ചിത്രങ്ങളും മറ്റും സാമൂഹികമാധ്യമങ്ങളിൽ ദുരുപയോഗം ചെയ്യുന്നതുകൂടി കണക്കിലെടുത്താണ് മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം.