Top Stories
പുനീത് രാജ്കുമാറിന് കണ്ണീരോടെ വിടചൊല്ലി നാട്
ബംഗളൂരു : കന്നട നടന് പുനീത് രാജ്കുമാറിന് കണ്ണീരോടെ അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്. ഇന്ത്യന്‍ പതാക പുതപ്പിച്ച് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ബംഗളൂരുവിലെ ശ്രീ കണ്ഡീരവ സ്റ്റുഡിയോയില്‍ സംസ്കാര ചടങ്ങുകള്‍ നടത്തി.
സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെ പതിനായിരങ്ങള്‍ പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാജ്കുമാറിന്റെ സമാധിയിടമുള്ള കണ്ഡീരവ സ്റ്റുഡിയോയിലെ ആറ് അടി മണ്ണിലായിരുന്നു പ്രിയ താരത്തിന് അന്ത്യ വിശ്രമമൊരുങ്ങിയത്. പൊതുദര്‍ശനമുണ്ടായിരുന്ന കണ്ഠീരവ സ്റ്റേഡിയത്തില്‍ നിന്ന് വിലാപയാത്രയില്‍ ഭാഗമായത് പതിനായിരങ്ങളാണ്.
ജൂനിയര്‍ എന്‍ടിആര്‍ പ്രഭു ദേവ യെഷ് രശ്മിക മന്താന എസ്എം കൃഷ്ണ മുഖ്യമന്ത്രി ബൊമ്മയ് അടക്കം സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തലേദിവസം വരെ ടെലിവിഷന്‍ പരിപാടികളില്‍ സജീവമായിരുന്ന താരം ഹൃദയാഘാതം കാരണം അന്തരിച്ചതിന്റെ ഞെട്ടലിലാണ് കര്‍ണാടക.ശനിയഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് 46 കാരനായ പുനീത് രാജ്കുമാര് മരിച്ചത്. തുടര്‍ന്ന് ഇന്നലെയോടെ സംസ്കാരം നടത്താന്‍ തീരുമാനിച്ചെങ്കിലും മകള്‍ അമേരിക്കയില്‍ നിന്ന് എത്താന്‍ വൈകിയതോടെ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. തിങ്കളാഴ്ച വരെ കർണാടകയിൽ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.