Top Stories

പി.ആർ. ശ്രീജേഷിന് ഖേൽരത്ന ആർ രാധാകൃഷ്ണൻ നായർക്ക് ദ്രോണാചാര്യ

ന്യൂഡൽഹി : രാജ്യത്തെ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരത്തിന് 12 പേർ അർഹരായി. ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ഗോൾകീപ്പറും മലയാളിയുമായ പി.ആർ. ശ്രീജേഷ്, ഒളിമ്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര, പാരലിമ്പ്യൻമാരായ അവാനി ലേഖര, സുമിത് അന്റിൽ, പ്രമോദ് ഭഗത്, കൃഷ്ണ നഗർ, മനീഷ് നർവാൾ, വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്, ഫുട്ബോൾ താരം സുനിൽ ഛേത്രി, ഹോക്കി താരം മൻപ്രീത് സിങ് എന്നിവരടക്കം 12 പേരാണ്  ഖേൽരത്ന പുരസ്കാരം നേടിയത്. 35 താരങ്ങൾ അർജുന അവാർഡിനും അർഹരായി. ഈ മാസം 13-ന് പുരസ്കാരം സമ്മാനിക്കും.

മലയാളിയായ അത്ലറ്റിക്സ് കോച്ചുമാരായ ടിപി ഔസേപ്പും ആർ രാധാകൃഷ്ണൻ നായരും ദ്രോണാചാര്യ പുരസ്കാരത്തിന് അർഹരായി. കെസി ലേഖ സമഗ്ര  സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരത്തിന് അർഹയായി.

ഖേൽരത്ന പുരസ്‌കാരം നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ വെങ്കല മെഡൽ നേടുന്നതിന് ശ്രീജേഷിന്റെ സേവുകൾ നിർണായകമായിരുന്നു. കെ.എം. ബീനാമോളും അഞ്ജു ബോബി ജോർജുമാണ് മുമ്പ് ഖേൽരത്ന പുരസ്കാരം നേടിയ മലയാളി താരങ്ങൾ.

അർപിന്ദർ സിങ് (ട്രിപ്പിൾ ജംപ്), സിമ്രൻജിത് കൗർ (ബോക്സിങ്), ശിഖർ ധവാൻ (ക്രിക്കറ്റ്), ഭവാനി ദേവി ചടലവട ആനന്ദ സുന്ദരരാമൻ (ഫെൻസർ), മോണിക (ഹോക്കി), വന്ദന കതാരിയ (ഹോക്കി) തുടങ്ങി 35 താരങ്ങൾ അർജുന അവാർഡിനും അർഹരായി.

ഖേൽരത്ന പുരസ്കാര ജേതാക്കൾ

1-നീരജ് ചോപ്ര (ജാവലിൻ ത്രോ)
2-രവി കുമാർ (ഗുസ്തി)
3-ലവ്ലിന (ബോക്സിങ്)
4-പി.ആർ.ശ്രീജേഷ് (ഹോക്കി)
5-അവാനി ലേഖര (പാരാ ഷൂട്ടിങ്)
6-സുമിത് അന്റിൽ (പാരാ അത്ലറ്റിക്സ്)
7-പ്രമോദ് ഭഗത് (പാരാ ബാഡ്മിന്റൺ)
8-കൃഷ്ണ നഗർ (പാരാ ബാഡ്മിന്റൺ)
9-മനീഷ് നർവാൾ (പാരാ ഷൂട്ടിങ്)
10-മിതാലി രാജ് (ക്രിക്കറ്റ്)
11-സുനിൽ ഛേത്രി (ഫുട്ബോൾ)
12-മൻപ്രീത് സിങ് (ഹോക്കി)

അർജുന അവാർഡ് ജേതാക്കൾ
1-അർപിന്ദർ സിങ് (ട്രിപ്പിൾ ജംപ്)
2-സിമ്രൻജിത് കൗർ (ബോക്സിങ്)
3-ശിഖർ ധവാൻ (ക്രിക്കറ്റ്)
4-ഭവാനി ദേവി ചടലവട ആനന്ദ സുന്ദരരാമൻ (ഫെൻസർ)
5-മോണിക (ഹോക്കി)
6-വന്ദന കതാരിയ (ഹോക്കി)
7-സന്ദീപ് നർവാൾ (കബഡി)
8-ഹിമാനി ഉത്തം പ്രബ് (മല്ലകാമ്പ)
9-അഭിഷേക് വർമ (ഷൂട്ടിങ്)
10-അങ്കിത റെയ്ന (ടെന്നീസ്)
11-ദീപക് പുനിയ (ഗുസ്തി)
12-ദിൽപ്രീത് സിങ് (ഹോക്കി)
13-ഹർമൻപ്രീത് സിങ് (ഹോക്കി)
14-രൂപീന്ദർ പാൽ സിങ് (ഹോക്കി)
15-സുരേന്ദർ കുമാർ (ഹോക്കി)
16-അമിത് രോഹിദാസ് (ഹോക്കി)
17-ബിരേന്ദ്ര ലാക്ര (ഹോക്കി)
18-സുമിത് (ഹോക്കി)
19-നിലകാന്ത ശർമ (ഹോക്കി)
20-ഹാർദിക് സിങ് (ഹോക്കി)
21-വിവേക് സാഗർ പ്രസാദ് (ഹോക്കി)
22-ഗുർജന്ദ് സിങ് (ഹോക്കി)
23-മൻദീപ് സിങ് (ഹോക്കി)
24-ഷംശേർ സിങ് (ഹോക്കി)
25-ലളിത് കുമാർ ഉപാധ്യായ് (ഹോക്കി)
26-വരുൺകുമാർ (ഹോക്കി)
27-സിമ്രാൻജീത് സിങ് (ഹോക്കി)
28-യോഗേഷ് കതുനിയ (പാരാ അത്ലറ്റിക്സ്)
29-നിഷാദ് കുമാർ (പാരാ അത്ലറ്റിക്സ്)
30-പ്രവീൺ കുമാർ (പാരാ അത്ലറ്റിക്സ്)
31-സുഹാഷ് യതിരാജ് (പാരാ ബാഡ്മിന്റൺ)
32-സിങ്രാജ് അന്ദാന (പാരാ ഷൂട്ടിങ്)
33-ഭവാനിയ പട്ടേൽ (പാരാ ടേബിൾ ടെന്നീസ്)
34-ഹർവീന്ദർ സിങ് (പാരാ അമ്പെയ്ത്ത്)
35-ശരത് കുമാർ (പാരാ അത്ലറ്റിക്സ്)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button