News
ഇന്ധന വില വർധന: കോൺഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്
തിരുവനന്തപുരം : ഇന്ധന നികുതി ഇളവ് ചെയ്ത് പെട്രോള്‍, ഡീസല്‍, പാചകവാതക വില കുറയ്ക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് കെ പി സി സി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം ഇന്ന്. രാവിലെ 11 മുതല്‍ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം.
ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും, ഗതാഗത കുരുക്ക് ഉണ്ടാക്കാതെയുമായിരിക്കും സമരമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് മുതല്‍ രാജ്ഭവന് വരെയുള്ള സമരത്തിന് സുധാകരന് നേതൃത്വം നല്‍കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉള്‍പ്പടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.