News
മോഫിയയുടെ ആത്മഹത്യ: പ്രതികൾ റിമാൻഡിൽ
കൊച്ചി : മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ പ്രതികൾ റിമാൻഡിൽ. മോഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈൽ സുഹൈലിന്റെ അച്ഛന്‍ യൂസഫ്, അമ്മ റുഖിയ എന്നിവരെയാണ് ആലുവ കോടതി റിമാന്‍ഡ് ചെയ്തത്. ഇവരെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷ ഈ ഘട്ടത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റു ചെയ്തിരിക്കുന്നത്. ഇന്നലെ രാവിലെയാണ് ബന്ധു വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്ന പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.