News
കാട്ടുപന്നിയെ ഓടിക്കാന്‍ പോയ ആൾ വെടിയേറ്റ് മരിച്ചു.
വയനാട് : കാട്ടുപന്നിയെ ഓടിക്കാന്‍ പോയ വയനാട് സ്വദേശി വെടിയേറ്റ് മരിച്ചു. കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോള്‍ മറ്റാരോ വെടിയുതിര്‍ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധു ശരുണ് ഗുരുതരമായി പരിക്കേറ്റു. കമ്പളക്കാട് വച്ചാണ് ജയന് വെടിയേറ്റത്.
ജയനടക്കം നാല് പേരാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. പാടത്ത് നെല്ല് കതിരായിരിക്കുന്ന സമയമായതിനാല്‍ കാട്ടുപന്നിയെ ഓടിക്കാനാണ് എത്തിയതെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞത്. കഴുത്തില്‍ വെടിയുണ്ട കൊണ്ടാണ് ജയന്‍ മരിച്ചത്.