Top Stories

ബിപിന്‍ റാവത്തിന് അനുശോചനം അറിയിച്ച്‌ മോഹന്‍ലാല്‍

കൊച്ചി : ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന് അനുശോചനം അറിയിച്ച്‌ നടന്‍ മോഹന്‍ലാല്‍.

സമര്‍ത്ഥനായ ഒരു സൈനിക ഉദ്യോഗസ്ഥനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. രാജ്യത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കുറിച്ചു.

‘സമര്‍ത്ഥനായ ഒരു സൈനിക ഉദ്യോഗസ്ഥനെയാണ് രാജ്യത്തിന് നഷ്ടമായത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റേയും ഭാര്യയുടേയും മറ്റ് സായുധ സേനാ ഉദ്യോഗസ്ഥരുടേും അകാല വിയോഗത്തില്‍ അതീവ ദുഃഖമുണ്ട്. ബിപിന്‍ റാവത്തിന്റെ വിലപ്പെട്ട സംഭാവനകളും അത്യധികം വിവേകത്തോടുള്ള പ്രവര്‍ത്തനങ്ങളും രാഷ്‌ട്രത്തിന് എന്നും മുതല്‍ കൂട്ടായിരുന്നു. ഈ മഹാനായ സൈനികന്റേയും ഭാര്യയുടേയും മറ്റ് സൈനികരുടേയും വേര്‍പാടില്‍ ഞാനും കുടുംബവും ദുഃഖം രേഖപ്പെടുത്തുന്നു. ജീവന്‍ പൊലിഞ്ഞ എല്ലാ സൈനികരുടേയും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു’, മോഹന്‍ലാല്‍ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button