Top Stories
കശ്മീരിൽ മലയാളി സൈനികൻ അപകടത്തിൽ മരിച്ചു
ശ്രീനഗർ : ജമ്മു കശ്മീർ അതിർത്തിയിൽ ടെന്റിന് തീപിടിച്ചുണ്ടായ അപകടത്തിൽ മലയാളി സൈനികൻ മരിച്ചു. ഇടുക്കി ഇരട്ടയാർ സ്വദേശി അനീഷ് ജോസഫാണ് മരിച്ചത്. ബിഎസ്എഫ് ജവാനായിരുന്നു അനീഷ്.
തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. അതിർത്തിയിൽ കാവൽ നിൽക്കുകയായിരുന്ന അനീഷിന്റെ ടെന്റിന് തീപിടിച്ചായിരുന്നു അപകടം. തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ കത്തിച്ചുവെച്ച തീ ടെന്റിലേക്ക് പടർന്നതാകാം അപകട കാരണമെന്നാണ് കരുതുന്നത്.