News
സ്റ്റില്‍ ഫോട്ടോഗ്രോഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു
പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രോഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. നാളെയാണ് സംസ്‍കാരം നടക്കുക.
ഭരതന്‍ സംവിധാനം ചെയ്‍ത ‘വൈശാലി’യിലൂടെ വെള്ളിത്തിരയുടെ ഭാഗമായ സുനില്‍ ഗുരുവായൂര്‍ മലയാളത്തിലെ ഒട്ടേറേ ഹിറ്റ് ചിത്രങ്ങളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നു. ‘നോട്ട്ബുക്ക്’, ‘ഹലോ’, ‘മായാവി’, ‘ഛോട്ടാ മുംബൈ’, ‘കയ്യൊപ്പ്’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ സുനില്‍ ഗുരുവായൂര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‍നത്തെ തുടര്‍ന്ന് അടുത്തിടെയാണ് സുനില്‍ ഗുരുവായൂര്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നത്.