News
വീട്ടമ്മയെ വെട്ടിയശേഷം കുഞ്ഞിനെ എടുത്തുകൊണ്ട് പോയ യുവാവ് പിടിയിൽ
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം കുഞ്ഞിനെ എടുത്തുകൊണ്ട് പോയ അയല്‍വാസിയായ യുവാവ് പോലീസ് പിടിയിൽ. വഴുതൂര്‍ കല്പിതത്തില്‍ കിരണ്‍ എന്ന 26കാരനെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ ലഹരിക്ക് അടിമയെന്ന് പോലീസ് പറഞ്ഞ്.
ചൊവ്വാഴ്ചയായിരുന്നു സംഭവമുണ്ടായത്. വഴുതൂര്‍ രവി മന്ദിരത്തില്‍ നീന എന്ന 65കാരിക്കാണ് വെട്ടേറ്റത്. മകന്‍ വൈശാഖിന്റെ രണ്ടര വയസ്സുള്ള മകനുമായി ഗേറ്റിനടുത്ത് നില്‍ക്കുകയായിരുന്നു നീന. പെട്ടെന്ന കിരണ്‍ വെട്ടുകത്തിയുമായി എത്തി നീനിയെ ആക്രമിച്ച് കുഞ്ഞിനെ എടുത്ത് സ്വന്തം മുറിയിലേക്ക് പോയി. നീനയുടെ കഴുത്തിനും ചെവിക്കുമാണ് വെട്ടേറ്റത്.
നീന നാട്ടുകാരെ വിളിച്ച് കാര്യം അറിയിച്ചു. തുടര്‍ന്ന് പോലീസും അഗ്നി രക്ഷാ സേനയും എത്തി. വീടിന്റെ പുറം വാതില്‍ തുറന്ന് അകത്തു കടന്നാണ് പ്രതിയെ പോലീസ് കീഴ്‌പെടുത്തി കുഞ്ഞിനെ രക്ഷിച്ചത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.