Top Stories
രാജ്യത്ത് 1270 ഒമിക്രോൺ ബാധിതർ
ന്യൂഡൽഹി : രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 1270 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 23 സംസ്ഥാനങ്ങളിലായാണ് ഇത്രയും രോഗികൾ. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതരുള്ളത്. 450 പേർക്കാണ് ഇവിടെ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്. ഡൽഹിയിൽ 320 പേർക്കും ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്ത് 64 ദിവസത്തിനു ശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനാറായിരം കടന്നു.16,764 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നിലവിൽ 91,361 സജീവ രോഗികളാണുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,48,38,804 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 220 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,81,080 ആയി.