News
വൊഡാഫോൺ ഐഡിയ പൂട്ടേണ്ടിവരും:ബിർള
മുംബൈ: സർക്കാരിന്റെ ഭാഗത്തുനിന്ന് ആശ്വാസനടപടികൾ ഉണ്ടായില്ലെങ്കിൽ വോഡാഫോൺ ഐഡിയ പൂട്ടേണ്ടിവരുമെന്ന് ചെയർമാൻ കുമാർ മംഗളം ബിർള. ഹിന്ദുസ്ഥാൻ ടൈംസിന്റെ ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നുമാസത്തിനകം സർക്കാരിന് നൽകാനുള്ള 92,000 കോടി രൂപയുടെ കുടിശിക തീർക്കണമെന്ന സൂപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
ബിർളയുടെ പ്രസംഗം വാർത്തയായതോടെ വോഡഫോൺ ഐഡിയയുടെ ഓഹരി വില 8.5ശതമാനം താഴെപ്പോയി.
40,000 കോടി രൂപയാണ് ടെലികോം വകുപ്പിന് വോഡാഫോൺ ഐഡിയ നൽകാനുള്ളത്.കഴിഞ്ഞ ദിവസങ്ങളിൽ വൊഡാഫോൺ ഐഡിയ വൻ നിരക്ക് വർധനവ് നടപ്പാക്കിയിരുന്നു.