Top Stories
‘കോടതി മുറിക്കുളളില്‍വച്ച് നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം’ സിസ്റ്റർ ലൂസി
കോട്ടയം : കന്യാസ്ത്രീയെ ബലാത്സംഘം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോട്ടയം വിചാരണ കോടതിയുടെ വിധിയില്‍ കടുത്ത നിരാശയുണ്ടെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍.
‘കോടതി മുറിക്കുളളില്‍വച്ച് നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം!’ എന്നാണ് ഫേസ്ബുക്കിലൂടെ വിധിപ്രസ്താവത്തെ സിസ്റ്റര്‍ ലൂസി കളപ്പുര വിശേഷിപ്പിത്.
സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മേല്‍ കോടതി തന്നെ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തും. നീതിയും സത്യവും പുലരുമെന്നും സിസ്റ്റര്‍ക്കൊപ്പമുളള പോരാട്ടം ഇനിയും തുടരുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.