Top Stories
വി.എസ്സിന് കൊവിഡ്
തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തെ പട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്.
വി.എസ്സിനെ പരിചരിച്ച നഴ്സിന് കോവിഡ് പോസിറ്റീവായതിനേ തുടന്നാണ് അദ്ദേഹത്തിന് കോവിഡ് പോസിറ്റീവായതെന്ന് മകൻ വി.എ. അരുൺ കുമാർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. വീട്ടില്‍ പൂര്‍ണ്ണ വിശ്രമത്തിലായിരുന്ന വിഎസ്സിന് സന്ദര്‍ശകരെ ഉള്‍പ്പെടെ കര്‍ശനമായി വിലക്കിയിരുന്നു. അതിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.