പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി
തിരുവനന്തപുരം : പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. എ.ഡി.ജി.പി ടി.കെ വിനോദ് കുമാറിനെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്കി വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. വിജിലന്‍സ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാം ഇന്റലിജന്‍സ് എ.ഡി.ജി.പിയാകും. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
ക്രമസമാധാന ചുമതലയുള്ള എ.ഡി ജി.പി എം ആര് അജിത് കുമാറിന് സായുധ പൊലീസ് മേധാവിയുടെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്. ഫയര്‍ ഫോഴ്സ് മേധാവിയായിരുന്ന ഡോ. സന്‍ജീബ് കുമാര്‍ പത്ജോഷി പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ അധ്യക്ഷനാകും. ജയില്‍ മേധാവിയായിരുന്ന കെ പത്മകുമാറിനെ ഫയര്‍ ഫോഴ്സിലേക്ക് മാറ്റി. ബല്‍റാം കുമാര്‍ ഉപാധ്യായ പുതിയ ജയില്‍ മേധാവിയാകും.
ക്രൈം എ.ഡി.ജി.പി എച്ച് വെങ്കടേഷ് സൈബര്‍ ഓപറേഷന്റെയും ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെയും ചുമതല നിര്‍വഹിക്കും. ഇന്റലിജന്‍സ് ഐ.ജി പി പ്രകാശ് ആണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഐ ജി. കൊച്ചി കമ്മീഷണര്‍ സേതുരാമന് പകരം ട്രാഫിക്, റോഡ് സുരക്ഷാ വിഭാഗം ഐ ജിയായിരുന്ന എ അക്ബര്‍ കൊച്ചി കമ്മീഷണറാകും. സേതുരാമന് ഉത്തര മേഖല ഐ ജിയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.
ഉത്തര മേഖല ഐ ജിയായിരുന്ന നീരജ് കുമാര്‍ ഗുപ്ത പൊലീസ് ആസ്ഥാനത്തെ ചുമതല നിര്‍വഹിക്കും. കണ്ണൂര്‍ റെയ്ഞ്ച് ഡി ഐ ജിയായിരുന്ന പുട്ട വിമലാദിത്യയെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ഡി.ഐ.ജി യാകതും. പൊലീസ് ജനറല്‍ ഡി.ഐ.ജി യായിരുന്ന തോംസണ്‍ ജോസ് ആണ് പുതിയ കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി.