Top Stories
തച്ചങ്കരി നാളെ വിരമിക്കുന്നു
തിരുവനന്തപുരം : ഡിജിപി ടോമിന് ജെ തച്ചങ്കരി നാളെ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നു. നാളെ രാവിലെ തിരുവനന്തപുരത്ത് എസ്.എ.പി പരേഡ് ഗ്രണ്ടില്‍ കേരള പോലീസ് തച്ചങ്കരിക്ക് വിടവാങ്ങല്‍ പരേഡ് നല്‍കും. വൈകിട്ട് നാലു മണിക്ക് പോലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പും നൽകും.
1987 ബാച്ചിലെ ഐ.പി.എസ് ഓഫീസറാണ് തച്ചങ്കരി . കേരള കേഡറില്‍ എ.എസ്.പിയായി ആലപ്പുഴയില്‍ സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം കോഴിക്കോട് റൂറല്‍, ഇടുക്കി, എറണാകുളം റൂറല്‍, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ എസ്.പിയായി സേവനം അനുഷ്ഠിച്ചു. കോട്ടയം ക്രൈംബ്രാഞ്ച്, ക്രൈംബ്രാഞ്ചിന്റെ സ്പെഷ്യല്‍ സെല്‍, ടെലികമ്മ്യൂണിക്കേഷന്‍, റെയില്‍വേസ് എന്നിവിടങ്ങളിലും എസ്.പി ആയിരുന്നു.