Top Stories
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ
ന്യൂഡല്‍ഹി : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനാണ് സ്ഥാനാര്‍ഥി. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
ബുധനാഴ്ച മുതല്‍ ചാണ്ടി ഉമ്മൻ പ്രചാരണരംഗത്ത് ഉണ്ടാവും. കേരളത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തെ ഇല്ലാതാക്കി സ്നേഹത്തിന്റെ നീരുറവ ഉണ്ടാക്കിയെടുക്കാനുള്ള രാഷ്ട്രീയ പോരാട്ടത്തിന്റെ തുടക്കമായിരിക്കും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്. വൻഭൂരിപക്ഷത്തില്‍ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ വിജയിച്ചുവരുമെന്നാണ് പ്രത്യാശയെന്നും സുധാകരൻ പറഞ്ഞു. പ്രചാരണത്തിന് വലിയ ടീമിനെ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു.