News
പുനലൂർ സ്വദേശി നെടുമ്പാശ്ശേരി എയർപോർട്ടിൽ പോലീസ് പിടിയിൽ.
പുനലൂർ : നിരവധി കേസുകളിൽ പ്രതിയായ പുനലൂർ സ്വദേശി നെടുമ്പാശ്ശേരി എയർപോർട്ടിൽ പിടിയിലായി.
വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ ഉൾപ്പെട്ട ശേഷം ഗൾഫിലേക്ക് കടന്ന പുനലൂർ കുറ്റിക്കാട്ടിൽ പുത്തൻവീട്ടിൽ റമീസ് സുലൈമാൻ ആണ് എയർപോർട്ടിൽ പിടിയിൽ ആയത്.യുഎഇ യിൽ നിന്നും മടങ്ങി എത്തുമ്പോഴാണ് റമീസ് പോലീസ് പിടിയിലായത്.
കൊല്ലം റൂറൽ പോലീസിന്റെ
ലുക്ക്‌ഔട്ട് സർക്കുലർ പ്രകാരമാണ് എയർപോർട്ട് സുരക്ഷ വിഭാഗം റമീസ് സുലൈമാനെ തടഞ്ഞു വച്ചത്.
പുനലൂർ പോലീസ് നെടുമ്പാശ്ശേരിയിലെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കും.