Top Stories
താമരശ്ശേരി ബിഷപ് പീഡനക്കേസ് ഒതുക്കാൻ ശ്രമിച്ചു: വീട്ടമ്മയുടെ മൊഴി
കോഴിക്കോട് : വീട്ടമ്മയെ വീട്ടിൽക്കയറി ബലാത്സംഗം ചെയ്ത വൈദികൻ മനോജ് പ്ലാക്കൂട്ടത്തിനെതിരെ കേസ് കൊടുക്കാതിരിക്കാൻ താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനായൽ
സമ്മർദ്ധം ചെലുത്തിയെന്ന് പീഡനത്തിനിരയായ വീട്ടമ്മയുടെ മൊഴി. ബിഷപ്പ് രണ്ട് വൈദികരെ തന്റെ വീട്ടിലേക്കയച്ചുവെന്നും അവർ കേസിനു പോകാതിരിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും വീട്ടമ്മ മൊഴിനൽകി.
2017 ജൂൺ 15 നാണ് കോഴിക്കോട് ചേവായൂരിൽ വൈദികനായ ഫാ.മനോജ് പ്ലാകൂട്ടത്തിൽ വീട്ടമ്മയെ പീഡിപ്പിച്ചത്. കുട്ടികളില്ലാത്ത തക്കം നോക്കി വൈദികൻ വീട്ടമ്മയുടെ വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
പീഡനവിവരം വീട്ടമ്മ താമരശ്ശേരി ബിഷപ്പിനെ അറിയിക്കുകയും വൈദികനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യ്തു.എന്നാൽ ബിഷപ്പ് പരാതി ഒതുക്കി തീർക്കാനാണ് ശ്രമിച്ചത്.കേസിനു പോകാതിരിക്കാൻ നിരന്തരമായി വീട്ടമ്മയെ ബിഷപ്പ് സമ്മർദ്ധം ചെലുത്തുകയും ചെയ്യ്തു എന്നും മൊഴിയിൽ പറയുന്നു.ഒടുവിൽ ബിഷപ്പിൽ നിന്നും നീതികിട്ടില്ലെന്ന് മനസിലാക്കിയ വീട്ടമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു.
വീട്ടമ്മയെ ബലാത്സംഗം ചെയ്ത വൈദികൻ മനോജ് പ്ലാക്കൂട്ടത്തിൽ ഒളിവിലാണ്. അയാൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനും ശ്രമിക്കുന്നുണ്ട്.ബലാത്സംഗ കേസില്‍ താമരശേരി രൂപത അധികൃതരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. ബിഷപ്പിന്റെ
മൊഴിയും ഉടൻ രേഖപ്പെടുത്തും.