Top Stories

അർധരാത്രി രാജ്ഭവൻ മാർച്ച്‌, കേരളത്തിലും പ്രതിഷേധം

തിരുവനന്തപുരം: ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരേ നടന്ന പോലീസ് അതിക്രമത്തിൽ കേരളത്തിലും പ്രതിഷേധം. ഡിവൈഎഫ് ഐയുടെയും കെ എസ് യു വിന്റേയും നേതൃത്വത്തിൽ ഞായറാഴ്ച രാത്രി രാജ്ഭവനിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി.

ഞായറാഴ്ച രാത്രി 12 മണിയോടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ രാജ്ഭവൻ  മാർച്ച് നടത്തിയത്. രാജ്ഭവന് മുന്നിലെ ബാരിക്കേഡുകൾ തകർത്ത് പ്രവർത്തകർ അകത്തുകടക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനു ശേഷവും പ്രതിഷേധക്കാർ ബാരിക്കേഡിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഡിവൈഎഫ്ഐ മാർച്ചിന് പിന്നാലെ കെ.എസ്.യു. പ്രവർത്തകരും രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മാർച്ചിന് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഞായറാഴ്ച അർധരാത്രിയും തിങ്കളാഴ്ച പുലർച്ചെയും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. വിദ്യാർഥി, യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ ട്രെയിൻ തടഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button