Top Stories

സർക്കാർ രൂപീകരിക്കാനൊരുങ്ങി മഹാസഖ്യം

റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ്, ജെഎംഎം, ആർജെഡി സഖ്യം അധികാരത്തിലേക്ക്.47 സീറ്റുകളാണ് സഖ്യം നേടിയത്.30 സീറ്റുകൾ നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസ് 16 സീറ്റുകൾ നേടി. ആർജെഡിക്ക് ഒരു സീറ്റാണ് കിട്ടിയത്.

ബിജെപി കനത്ത പരാജയമാണ് ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ടത്.കഴിഞ്ഞ തവണ 37 സീറ്റുകൾ നേടിയ ബിജെപിക്ക് ഇത്തവണ 25 സീറ്റുകൾ മാത്രമാണ് നേടാനായത്. മുഖ്യമന്ത്രി രഘുബര്‍ദാസും സ്പീക്കറും നാല് മന്ത്രിമാരും പാർട്ടി സംസ്ഥാന അധ്യക്ഷനും കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്.

ഇന്ന് തന്നെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശ വാദം ഹേമന്ത് സോറൻ ഉന്നയിച്ചേക്കും.
രഘുബർദാസ് ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിച്ചു. പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ മുഖ്യമന്ത്രിയായിതുടരണമെന്ന് ഗവർണർ രഘുബർദാസിനോട് അഭ്യർത്ഥിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button