News

ശബരിമലയിൽ ഇന്ന് മണ്ഡലപൂജ,വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ്

ശബരിമല : സമാധാനപരമായി കടന്നുപോയ നാൽപത്തിയൊന്നു ദിവസത്തെ മണ്ഡലകാലത്തിനു സമാപനം കുറിച്ച് ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. രാവിലെ 10 മണി മുതൽ 11.45 വരെയാണ് തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ ചടങ്ങുകൾ നടക്കുക.ഇന്ന് രാത്രി 10ന് ഹരിവരാസനം ചൊല്ലി അടക്കുന്ന 30ന് വൈകിട്ട് മകരവിളക്ക് മഹോത്സവത്തിനായാണ് ഇനി തുറക്കുക.

സൂര്യഗ്രഹണം കണക്കിലെടുത്ത് ഇന്നലെ ദർശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നതിനാല്‍ സന്നിധാനത്ത് വൻഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
ഇന്നലെയെത്തിയ തങ്കഅങ്കി ഘോഷയാത്രയെ ശരംകുത്തിയില്‍ വച്ച് ദേവസ്വം ബോര്‍ഡ് അധികൃതര്‍ സ്വീകരിച്ചു. ശബരിമല തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്നാണ് തങ്കഅങ്കി പേടകം ഏറ്റുവാങ്ങിയത്. ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധനയും നടന്നു.

ശബരിമല വരുമാനത്തിൽ ഇതുവരെ വൻ വര്‍ദ്ധനയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.156 കോടിക്ക് രൂപയ്ക്ക് മുകളിലാണ് ഇന്നലെ വരെയുള്ള വരുമാനം. കഴിഞ്ഞ വര്‍ഷം ഇത് 105 കോടി മാത്രമായിരുന്നു. നാണയങ്ങൾ ഇതുവരെ എണ്ണിയിട്ടില്ല. അതും കൂടി ആകുമ്പോൾ സര്‍വ്വകാല റെക്കോര്‍ഡിലേക്ക് വരെ വന്നേക്കാമെന്നാണ്ബോര്‍ഡിന്റെ കണക്കുകൂട്ടൽ.പ്രശ്നങ്ങൾ ഒഴിഞ്ഞുനിന്നതാണ് വരുമാനവർദ്ധനവിന് കാരണമെന്നാണ് വിലയിരുത്തൽ.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button