Top Stories
തോമസ് ചാണ്ടി എംഎൽഎ യെ അപമാനിച്ച് നിയമസഭ
തിരുവനന്തപുരം : അന്തരിച്ച തോമസ് ചാണ്ടി എംഎൽഎ യെ അപമാനിച്ച് നിയമസഭ. 14-ാം നിയമസഭാംഗവും മുന്‍ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിക്ക് ചരമോപചാരം അർപ്പിക്കാതെ പ്രത്യേക സഭാ സമ്മേളനം നടത്തിയാണ് തോമസ് ചാണ്ടിയെ സഭ അപമാനിച്ചത്.
നിലവിലെ അംഗത്തിന്റെ നിര്യാണത്തിന് ശേഷം സഭ ചേരുമ്പോൾ ചരമോപചാരം നടത്തുന്നതാണ് നിയമസഭയുടെ കീഴ്വഴക്കം. എന്നാല്‍ അന്തരിച്ച തോമസ് ചാണ്ടിയെ കുറിച്ച് ഒരു വാക്ക് പോലും പരാമർശിക്കാതെയാണ് സഭാ സമ്മേളനം തുടങ്ങിയത്.
തോമസ് ചാണ്ടിയെ അനുസ്മരിക്കാതെ സഭയിൽ അപമാനിച്ചത് ദൗർഭാഗ്യകരമാണെന്നും സഭാ കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സ്പീക്കർക്ക് കത്തുനൽകി. കെ.എസ് ശബരീനാഥന് എം.എല്‍.എയാണ് കത്ത് നല്‍കിയത്.