News
പുതുവർഷത്തെ വരവേറ്റും വരവേൽക്കാനൊരുങ്ങിയും ലോകം
പുതുവർഷത്തെ വരവേറ്റും വരവേൽക്കാൻ ഒരുങ്ങിയും ലോകം.പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2020 ആദ്യമെത്തിയത്.ഇന്ത്യൻ സമയം ഡിസംബർ 31 വൈകിട്ട് 3.30 നാണ് സമാവോ ദ്വീപുകളിൽ പുതുവർഷം എത്തിയത്.
ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് ന്യൂസിലാന്റ് പുതുവർഷത്തെ വരവേറ്റത്.വമ്പൻ കരിമരുന്നു പ്രയോഗങ്ങളുടെയും ലേസർ ഷോ യുടെ അത്ഭുത കാഴ്ചകളോടെയുമാണ്
ന്യൂസിലാൻഡ് പുതുവർഷത്തെ വരവേറ്റത്.ന്യൂസിലാൻഡിൽ തന്നെ ഓക്ലാൻഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവർഷം പിറന്നത്.
ഇന്ത്യൻ സമയം വൈകിട്ട് 5.30 ന് റഷ്യയിലും,6.30ന് ഓസ്ട്രേലിയയിലെ മെൽബണിലും, സിഡ്നിയിലും പുതുവർഷത്തെ വരവേറ്റു.
ഇന്ത്യയുടെ അയൽരാജ്യങ്ങളായ ബംഗ്ലാദേശിൽ ഇന്ത്യൻ സമയം രാത്രി 11.30നും,നേപ്പാളിൽ 11.45 നും പുതുവർഷം എത്തും. പാകിസ്ഥാനിൽ 12.30 നും, അഫ്ഗാനിസ്ഥാനിൽ രാത്രി ഒരുമണിക്കുമാണ് പുതുവർഷം എത്തുക.
അമേരിക്കയ്ക്കു കീഴിലുള്ള ബേക്കർ ദ്വീപ് , ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവർഷം അവസാനമെത്തുക.
HAPPY NEW YEAR