പൗരത്വ നിയമത്തിനെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് :കേന്ദ്രമന്ത്രി
ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. അക്രമങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്കിനെക്കുറിച്ചുള്ള വ്യക്തമായ തെളിവുകളുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അത് വെളിപ്പെടുത്താനാകില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സിമിയുമായിട്ടുള്ള പോപ്പുലര്‍ ഫ്രണ്ടിന്‍റെ ബന്ധത്തെക്കുറിച്ചും,രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങളിൽ അവര്‍ക്കുള്ള പങ്കിനെക്കുറിച്ചും വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോപ്പുലര്‍ഫ്രണ്ടിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികൾ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ നടക്കുന്ന ആക്രമണ സംഭവങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്നും സംഘടനയെ നിരോധിക്കണമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.കത്ത് കേന്ദ്രം നിയമ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

