Top Stories

ഇറാൻ തിരിച്ചടിക്കുന്നു;യു എസ് സൈനിക താവളങ്ങളിൽ മിസൈലാക്രമണം

ബാഗ്ദാദ് : ഇറാഖിലെ യുഎസ് സൈനിക താവളങ്ങളിലേക്ക് ഇറാൻ മിസൈലാക്രണം നടത്തി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അ‍ഞ്ച് മണിയോടെയാണ് ഇറാഖിലെ അൽ-ആസാദ്, ഇർബിൽ എന്നീ സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണമുണ്ടായിരിക്കുന്നത്. യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ ജനറൽ ഖാസിം സുലൈമാനിയുടെ മരണനാനന്തര ചടങ്ങുകൾ നടന്ന് വരുന്നതിനിടെയാണ് ഇറാന്റെ സൈനിക നടപടി.

അമേരിക്കന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് പെന്‍റഗണ്‍ വക്താവ് ജോനാഥന്‍ ഹൊഫ്‍മാനാണ് ഇറാഖില്‍ അമേരിക്കന്‍ സൈനികരെ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം നടത്തിയ വിവരം പുറത്തു വിട്ടത്. പന്ത്രണ്ടിലധികം ബാലസ്റ്റിക് മിസൈലുകൾ രണ്ട് യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പ്രയോഗിച്ചതായാണ് റിപ്പോർട്ട്. എത്രത്തോളം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമല്ല. ഇറാൻ മിസൈലാക്രമണം നടത്തിയതായി യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ സ്ഥിരീകരിച്ചു. നാശനഷ്ടങ്ങൾ സംബന്ധിച്ച് വിലയിരുത്തലിലാണെന്ന് പെന്റഗൺ അറിയിച്ചു.

advertisement

ഖാസിം സൊലൈമാനിയെ മിസൈൽ ആക്രമണത്തിൽ കൊലപ്പെടുത്തിയതോ ടുകൂടിയാണ് ഇറാൻ അമേരിക്ക സംഘർഷം രൂക്ഷമായത്. സോലൈമാനിയെ വധിച്ചതിന് യുഎസിനെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎസ് സൈന്യത്തെ കഴിഞ്ഞ ദിവസം ഇറാൻ ഭീകരവാദികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേ സമയം തങ്ങൾക്ക് നേരെ ഏത് തരത്തിലുള്ള ആക്രമണമുണ്ടായാലും ഇറാനെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് ട്രംപും മുന്നറിയിപ്പ് നൽകിയിരുന്നു.

Al-Jazeera-Optics
Advertisement
Advertisement

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button