ഇറാനില്‍ തകര്‍ന്ന് വീണ ഉക്രൈന് വിമാനത്തിലെ 180 യാത്രക്കാരും മരിച്ചെന്ന് റിപ്പോര്‍ട്ട്
January 9, 2020
0 151 Less than a minute
ഇറാനില്‍ തകര്‍ന്ന് വീണ ഉക്രൈന് വിമാനത്തിലെ 180 യാത്രക്കാരും മരിച്ചെന്ന് റിപ്പോര്‍ട്ട്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്ന് വീണതെന്നാണ് റിപ്പോര്‍ട്ട്. 180 പേരുമായി ഉക്രൈനിയൻ ഇന്റർനാഷണൽ എയർലൈൻസ് പി.എസ് 752 വിമാനം ഇറാനില്‍ നിന്ന് ഉക്രൈനിലേക്ക് പറന്ന ഉടനെയാണ് ഇറാന് തലസ്ഥാനമായ തെഹ്റാന് സമീപമുള്ള കൃഷിയിടത്തിൽ ബുധനാഴ്ച രാവിലെ തകർന്ന് വീണത്.
ഇറാന് അമേരിക്ക സംഘർഷത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ ആശങ്ക നില്‍ക്കുന്നതിനിടെ ഉക്രൈന് യാത്രാവിമാനം ഇറാനില്‍ തകര്‍ന്ന് വീണെന്ന ദുരന്തവാര്‍ത്ത ആശങ്ക കൂട്ടി. വിമാനത്തിൽ ഉണ്ടായിരുന്ന 171 യാത്രക്കാരും ഒമ്പത് ജീവനക്കാരും മരിച്ചുവെന്ന് ഇറാൻ സ്റ്റേറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2.4 കിലോമീറ്റർ ഉയരത്തിൽ പറന്നുയര്‍ന്ന വിമാനം മൂന്ന് മിനിറ്റിനകം അപ്രത്യക്ഷമാവുകയും കൃഷിയിടത്തിൽ തകർന്നുവീഴുകയുമായിരുന്നു.advertisementAdvertisementAdvertisement