Politics

ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം കൊണ്ടാണ് മുസ്ലീമിന്റെ രക്ഷകനായി എത്തിയിരിക്കുന്നത്; കൂടുതൽ കാര്യങ്ങൾ തന്നെ കൊണ്ട് പറയിപ്പിക്കരുത്:സെൻകുമാർ

ഇരിങ്ങാലക്കുട: രമേശ് ചെന്നിത്തലയ്ക്കെതിരെ ടി.പി സെൻകുമാർ. താക്കോൽ ദാന ശസ്ത്രക്രിയയിൽ കൂടിയാണ് ചെന്നിത്തല കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ ആഭ്യന്തരമന്ത്രിയായതെന്നും ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാൻ മോഹമുണ്ടെന്നും അതിന് മുസ്ലീം വിഭാഗങ്ങളുടെ വോട്ട് നേടാനാണ് ശ്രമിക്കുന്നതെന്നും സെൻകുമാർ പറഞ്ഞു.

ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം കൊണ്ടാണ് മുസ്ലീമിന്റെ രക്ഷകനായി എത്തിയിരിക്കുന്നത്. രാഷ്ട്രത്തിന് നന്മയുണ്ടാകുന്ന ആളുകളാണ് മുഖ്യമന്ത്രിയാകേണ്ടത്. അല്ലാതെ ഇവരേപ്പോലെയുള്ളവർ അല്ലെന്നും സെൻകുമാർ പറഞ്ഞു.
പലകാര്യങ്ങളും പറയാൻ ബാക്കിയുണ്ട്. ആവശ്യമെങ്കിൽ ഇനിയും കാര്യങ്ങൾ പറയുമെന്നും തന്നെക്കൊണ്ട് പറയിപ്പിക്കണമോയെന്ന് ചെന്നിത്തല തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കേരള കേഡറിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു താനെന്നും ഡിജിപിയെ തിരഞ്ഞെടുക്കുന്നത് ആഭ്യന്തര മന്ത്രിയല്ലെന്നും മുഖ്യമന്ത്രിയും മന്ത്രിസഭയും ചേർന്നാണെന്നും അക്കാര്യം ചെന്നിത്തല ആദ്യം പഠിക്കട്ടേയെന്നും സെൻകുമാർ പറഞ്ഞു. ഡിജിപി പദവിക്കായി ഒരു രാഷ്ട്രീയക്കാരന്റെ പുറകെയും പോയിട്ടില്ലെന്നും സെൻകുമാർ പറഞ്ഞു. താനൊരു ദുരന്തമായി തോന്നുന്നത് ചെന്നിത്തലയ്ക്കും സുഡാപ്പികൾക്കും മാത്രമാണെന്നും സെൻകുമാർ പറഞ്ഞു.

സർവീസിലിരുന്ന കാലത്ത് മതപരമായോ ജാതിപരമായോ എന്തെങ്കിലും പക്ഷപാതം ഞാൻ കാണിച്ചുവെന്ന് തെളിയിക്കാൻ ചെന്നിത്തലയെ സെൻകുമാർ  വെല്ലുവിളിച്ചു. വിരമിച്ചതിന് ശേഷം എന്ത് പക്ഷം സ്വീകരിക്കുന്നുവെന്നത് തന്റെ അവകാശമാണമെന്നും അദ്ദേഹം പറഞ്ഞു.

സെൻകുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ അബദ്ധമാണെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് സെൻകുമാർ രംഗത്ത് വന്നത്. ഇരിങ്ങാലക്കുടയിൽ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി നടത്തിയ ജനജാഗരണ സദസ്സ് എന്ന പരിപാടിക്കിടെയാണ് സെൻകുമാറിന്റെ പരാമർശം.

advertisement
Al-Jazeera-Optics
Advertisement
Advertisement

 

 

 

 

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button