Top Stories
ആൽഫ സെറീനും നിലംപൊത്തി; പൊളിക്കൽ ഒന്നാം ഘട്ടം വിജയകരം
കൊച്ചി : ഹോളി ഫെയ്ത്തിന് പിന്നാലെ ആൽഫ സെറീനും നിലം പതിച്ചു. 16 വീതം നിലകളുള്ള ഇരട്ട ടവറാണ് നിലം പതിച്ചത്. 11.43 ഓടെയാണ് ആൽഫ സെറീൻ നിലംപൊത്തിയത്. സെക്കന്റുകളുടെ വ്യത്യാസത്തിൽ അൽഫ സെറീന്റെ ടവറുകളും നിലംപതിച്ചു.343 കിലോ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് ആൽഫ സെറീൻ തകർത്തത് . സ്ഫോടനം വിജയകരമായിരുന്നു.
ആൽഫ സറിന്റെ ബി ബ്ലോക്ക് ആണ് ആദ്യം നിലംപോത്തിയത് അവശിഷ്ടങ്ങൾ ഭാഗികമായി കായലിൽ വീഴുന്ന രീതിയിൽ അല്പം ചരിഞ്ഞാണ് വീഴ്ത്തിയത് സ്ഫോടനത്തിന് ശേഷം ഗതാഗത നിയന്ത്രണം പിൻവലിച്ചു മറ്റ് നാശനഷ്ടങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.