Cinema
മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ‘ദി പ്രീസ്റ്റ്’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
മമ്മൂട്ടിയെയും മഞ്ജുവാര്യരെയും നായികാ നായകൻമാരാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘ദ് പ്രീസ്റ്റ്’ എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ദ് പ്രീസ്റ്റ്.
ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എൻ ബാബുവും ചേർന്നാണ് ദി പ്രീസ്റ്റ് നിർമ്മിക്കുന്നത്. ദീപു പ്രദീപ്, ശ്യാം മേനോൻ എന്നിവരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
നിഖില വിമൽ, സാനിയ ഇയ്യപ്പൻ, ശ്രീനാഥ് ഭാസി, ബേബി മോണിക്ക, ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂർ,ശിവജി ഗുരുവായൂർ, ദിനേശ് പണിക്കർ, നസീർ സംക്രാന്തി, മധുപാൽ, ടോണി, സിന്ധു വർമ്മ, അമേയ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നുണ്ട്. കൈതി, രാക്ഷസൻ തുടങ്ങിയ ചിത്രങ്ങളിലൂടെ തിളങ്ങിയ ബേബി മോണിക്ക ദ് പ്രീസ്റ്റിൽ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.