News

യുഎഇയില്‍ പനി ബാധിച്ച് മലയാളി പെൺകുട്ടി മരിച്ചു

റാസല്‍ഖൈമ: യുഎഇയില്‍ പനി ബാധിച്ച് മലയാളി പെൺകുട്ടി മരിച്ചു. റാസല്‍ഖൈമ സ്റ്റീവന്‍ റോക്കില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി ജോബിന്‍ ജോസഫിന്റെയും ജിനി ജോബിന്റെയും മകള്‍ ദിയ റോസ് ആണ് മരിച്ചത്. റാസല്‍ഖൈമ ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ കെ.ജി 2 വിദ്യാര്‍ത്ഥിനിയായിരുന്നു.  ഞായറാഴ്ച വൈകുന്നേരം പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി രാത്രി 12 മണിയോടെ മരിക്കുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button