News
മലപ്പുറത്ത് കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം
മലപ്പുറം: കുറ്റിപ്പുത്ത് ദേശീയപാതയിൽ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കർണാടക ഇരിയൂർ സ്വദേശികളായ പാണ്ഡുരംഗ(34), പ്രഭാകർ(50) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ആറുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
ഗുരുതരമായി പരിക്കേറ്റവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും, മറ്റ് നാലുപേരെ വളാഞ്ചേരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. എറണാകുളത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.