News
ഹരിവരാസനം പുരസ്കാരം സംഗീത സംവിധായകൻ ഇളയരാജ ഏറ്റുവാങ്ങി
ശബരിമല : സംസ്ഥാന സര്‍ക്കാറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി ഏര്‍പ്പെടുത്തിയ ഹരിവരാസനം അവാര്‍ഡ് സംഗീത സംവിധായകൻ ഇളയരാജയ്ക്ക് സമ്മാനിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇളയരാജയ്ക്ക് പുരസ്കാരം സമ്മാനിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
സന്നിധാനത്ത് എത്തി അവാര്‍ഡ് വാങ്ങിക്കാൻ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് ഇളയരാജ പറഞ്ഞു.