അലനും താഹയും എസ്എഫ്ഐയുടെ മറവിൽ മാവോയിസം പ്രചരിപ്പിച്ചവർ;ജമാഅത്ത് ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും ഇന്ത്യൻ മാവോയിസത്തിന്റെ കവർ ഓർഗനൈസേഷൻ: പി ജയരാജൻ
January 17, 2020
0 210 Less than a minute
കോഴിക്കോട്: എസ്എഫ്ഐ ക്കകത്ത് മാവോയിസ്ററ് ആശയപ്രചാരണം നടത്തിയവരാണ് യുഎപിഎ ചുമത്തി അറസ്റ്റുചെയ്ത അലനും താഹയും എന്ന് സിപിഎം നേതാവ് പി ജയരാജൻ. ഇവർ എസ്എഫ്ഐയെ മറയാക്കി മാവോയിസം പ്രചരിപ്പിച്ചുവെന്നും ജയരാജൻ പറഞ്ഞു. മുസ്ലീം ചെറുപ്പക്കാരായത് കൊണ്ടാണ് അലനും താഹക്കും എതിരെ കേസ് എടുത്തതെന്ന് പ്രചാരണം നടക്കുന്നുണ്ട്. അത് ശരിയല്ല. ഇരുവര്‍ക്കും എതിരെ ചുമത്തിയ യുഎപിഎ കേസ് എൻഐഎ ഏറ്റെടുത്തത് വെറുതെ അല്ലെന്നും പി ജയരാജൻ പറഞ്ഞു. മാവോയിസവും ഇസ്ലാമിസവും എന്ന വിഷയത്തിൽ കോഴിക്കോട്ട് നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു സിപിഎം നേതാവ് പി ജയരാജൻ.
മാവോയിസ്റ്റുകളുടെ രഹസ്യ യോഗത്തിൽ ജമാഅത്തെ ഇസ്ലാമി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പങ്കെടുക്കാറുണ്ടെന്നും, ജമാഅത്ത് ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും ഇന്ത്യൻ മാവോയിസത്തിന്റെ കവർ ഓർഗനൈസേഷനാണെന്നും സിപിഎം നേതാവ് പി ജയരാജൻ പറഞ്ഞു. സിപിഎം പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ പാര്‍ട്ടിക്കകത്തും പുറത്തും ഏറെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിൽ കൂടിയാണ് പി ജയരാജൻ തുറന്നടിച്ചത്.
മാവോയിസ്റ്റുകളാണെങ്കിൽ അതിന് തെളിവ് നൽകാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് അറസ്റ്റിലായ അലനും താഹയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.advertisementAdvertisement Advertisement